principal@lbscek.ac.in 04994 250290, 04994 250555

SigmaPower

നിങ്ങൾ എൻജിനീയറിങ് എൻട്രൻസ് എഴുതി ഫലം കാത്തിരിക്കുന്നവരാണോ? എങ്കിൽ നിങ്ങൾക്കുള്ള സുവർണ്ണാവസരം ഇതാണ്

എൽബിഎസ് എൻജിനീയറിംഗ് കോളേജ് ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗം നടത്തുന്ന സിഗ്മ പവറിന്റെ രണ്ടാം എഡിഷൻ ജൂൺ നാലിന് നടക്കുകയാണ്.

എൽബിഎസ് എൻജിനീയറിങ് കോളേജിൽ വച്ചായിരിക്കും പരിപാടി നടക്കുക.

വിവിധ എൻജിനീയറിങ് ബ്രാഞ്ചുകളുടെ ഉള്ളടക്കം, എൻജിനീയറിങ് എൻട്രൻസ് എക്സാമിനേഷൻ ശേഷമുള്ള ഓപ്ഷൻ രജിസ്ട്രേഷൻ പ്രക്രിയകൾ, നിങ്ങൾക്ക് അനുയോജ്യമായ എൻജിനീയറിങ് ബ്രാഞ്ച് എങ്ങനെ തിരഞ്ഞെടുക്കാം തുടങ്ങിയ കാര്യങ്ങളിൽ വിദഗ്ധർ ക്ലാസുകൾ എടുക്കുന്നതാണ്.

കൂടാതെ, വിദ്യാർഥികൾക്കായി പ്രത്യേക ക്വിസ് പ്രോഗ്രാം, വിദ്യാർത്ഥികളുടെ കരിയർ സംബന്ധമായ സംശയങ്ങൾക്കുള്ള മറുപടികൾ നൽകുന്നതിനായുള്ള പ്രത്യേക ചർച്ച തുടങ്ങിയവയും ഉണ്ടായിരിക്കുന്നതാണ്.

പരിപാടിയിൽ പങ്കെടുക്കുന്നതിനായി താഴെപ്പറയുന്ന ലിങ്കിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.

Register now

ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്കായിരിക്കും മുൻഗണന.

കൂടുതൽ വിവരങ്ങൾക്കായി താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്

9847485300 | 9447413602 | 9446588123