എൽ. ബി. എസ്സ്. എഞ്ചിനീയറിംഗ് കോളേജിലെ അഞ്ച് പ്രോഗ്രാമുകൾക്ക് ലഭിച്ച നാഷണൽ ബോർഡ് ഓഫ് അക്ക്രഡിറ്റേഷന്റെ അംഗീകാരത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും വിവിധ പദ്ധതികളുടെ ഉത്‌ഘാടനവും ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ക്യാമ്പസ്സിൽ നടന്ന ചടങ്ങിൽ നിർവഹിച്ചു. ആൾ ഇൻഡ്യാ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷന്റെ പ്രാദേശിക ഭാഷകളിലുള്ള സാങ്കേതിക വിദ്യാഭാസ പദ്ധതിയായ വാണിയുടെ ഊർജവും വികസന പ്രതിബന്ധങ്ങളും എന്ന ദ്വിദിന പരിശീലന പരിപാടിയുടെ ഉത്‌ഘാടനവും കോളേജിലെ ബയോപാർക്കിന്റെ ശിലാസ്ഥാപനവും നവീകരിച്ച റോഡുകളുടെയും കെട്ടിടങ്ങളുടെയും ഉത്‌ഘാടനവും മന്ത്രി ഈ ചടങ്ങിൽ നടത്തി. വിവിധ വകുപ്പുകൾക്ക് ലഭിച്ച എൻ. ബി. എ. അക്രഡിറ്റേഷന് പ്രവർത്തിച്ച എല്ലാ ജീവനക്കാരെയും വിദ്യാർത്ഥികളെയും മുക്തകണ്ഠം പ്രശംസിച്ച മന്ത്രി, എൽ. ബി. എസ്സ്. ന് കീഴിലെ നടക്കുന്ന പുരോഗാത്മകന പ്രവർത്തങ്ങൾക്ക് എല്ലാ പിന്തുണയും അറിയിച്ചു. ഉദുമ നിയോജക മണ്ഡലം എം. എൽ. എ. അഡ്വ. സി.എച്ച്. കുഞ്ഞമ്പു ചടങ്ങിന് അധ്യക്ഷത വഹിച്ചു. വിശിഷ്ടാതിഥികളായ ഉന്നത വിദ്യാഭാസ പ്രിൻസിപ്പൽ സെക്രട്ടറി ശ്രീമതി. ഇഷിത റോയി ഐ. എ. എസ്സ്. ,എ. ഐ. സി. റ്റി. ഇ.യുടെ ഉപദേഷ്ടാവായ ഡോ. രമേശ് ഉണ്ണികൃഷ്‌ണൻ ചടങ്ങിൽ പ്രഭാഷണം നടത്തി. മുളിയാർ പഞ്ചായത് പ്രസിഡന്റ് ശ്രീമതി. മിനി പി. വി., മുളിയാർ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. റൈസാ റഷീദ്, മുളിയാർ ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി. നബീസാ സത്താർ, തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ പി. റ്റി. എ. വൈസ് പ്രസിഡന്റ് ശ്രീ മുജീബ് റഹ്മാൻ മാങ്ങാട് ആശസകൾ അർപ്പിച്ചു സംസാരിച്ചു. എൽ. ബി. എസ്സ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി ഡയറക്ടർ ഡോ. എം. അബ്ദുൽ റഹ്‌മാൻ ചടങ്ങിന് സ്വാഗതവും PTA . സെക്രട്ടറി ശ്രീ. സി. വി. കൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി.