KEAM Mock Test 2024 25-05-2024

കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിൽ ആദ്യമായി നടക്കുന്ന കേരള എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ (കീം 2024) വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കാസറഗോഡ് എൽ. ബി. എസ് എഞ്ചിനീയറിംഗ് കോളേജ് തികച്ചും സൗജന്യമായി മോഡൽ പരീക്ഷ നടത്തുന്നു. മെയ്യ് 25ന് രാവിലെ 10 മണിക്ക് കോളേജിലെ വിവിധ കമ്പ്യൂട്ടർ ലാബുകളിലാണ് മോഡൽ പരീക്ഷ നടത്തുന്നത്.
ഓൺലൈൻ പരീക്ഷയുടെ അതേ രീതിയിലും സമയ ദൈർഘ്യത്തിലുമാണ് മോഡൽ പരീക്ഷ നടത്തുന്നത്. ആയതിനാൽ നിശ്ചിത സമയത്തിനുള്ളിൽ പരീക്ഷ എങ്ങനെ വിജയകരമായി പൂർത്തീകരിക്കാമെന്നത് സംബന്ധിച്ചുള്ള ധാരണ ഉണ്ടാക്കാൻ ഇത് വിദ്യാർത്ഥികളെ സഹായിക്കും.

വിശദ വിവരങ്ങൾക്ക് : 9946760222 | 9847485300 | 9496358213