കേരള സർക്കാർ അഞ്ചാം നൂറു ദിന കർമപരിപാടികളുടെ ഭാഗമായി നടത്തുന്ന അഞ്ച് ബൃഹത് പദ്ധതികളുടെ ഉത്‌ഘാടനം

സംസ്ഥാന സര്‍ക്കാരിന്റെ അഞ്ചാം 100 ദിന കര്‍മ്മപദ്ധതിയുടെ ഭാഗമായി എല്‍.ബി.എസ് എന്‍ജിനീയറിങ് കോളേജില്‍ അഞ്ച് പദ്ധതികളുടെ ഉദ്ഘാടനം ബഹു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അവർകൾ നിര്‍വ്വഹിച്ചു

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡാറ്റ സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ബിസിനെസ്സ് സിസ്റ്റം എന്നി ബി.ടെക് കോഴ്സുകളുടെയും അഡിഷണല്‍ ക്ലാസ് റൂം ബ്‌ളോക്, ഫയര്‍ ആന്‍ഡ് സേഫ്റ്റി സിസ്റ്റം, നവീകരിച്ച ഇലക്ട്രിക്കല്‍ ഡിപ്പാര്‍ട്‌മെന്റ് ബ്ലോക്ക് എന്നീ പദ്ധതികളുടെ ഉദ്ഘാടനവും ഇലക്ട്രിക്കല്‍ ഡിപ്പാര്‍ട്‌മെന്റിന് എന്‍.ബി.എ അക്രഡിറ്റേഷന്‍ ലഭിച്ചതിന്റെ പ്രഖ്യാപനവും ചടങ്ങിൽ നിര്‍വ്വഹിച്ചു.

അഡ്വ. സി എച്ച് കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷത വഹിച്ചു.

2024-25 വര്‍ഷത്തില്‍ വിവിധ മേഖലകളില്‍ നേട്ടം കൈവരിച്ച അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ മന്ത്രി അനുമോദിച്ചു. തുടര്‍ന്ന് ടി.സി.എസ് സഹകരണത്തോടെ ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ബിസിനസ് സിസ്റ്റം കോഴ്‌സ് ആരംഭിക്കുന്നതിനുള്ള ധാരണ പത്രത്തില്‍ തിരുവനന്തപുരം എല്‍ബിഎസ് സെന്റര്‍ ഡയറക്ടര്‍ ഡോ. എം അബ്ദുല്‍ റഹ്‌മാനും ടി സി എസ് അക്കാദമിക് അലയന്‍സ് കേരള മേഖലാ മേധാവി രാജീവ് ശ്രീനിവാസും ഒപ്പുവെച്ചു.